ജീവനക്കാരന് കൊവിഡ്; ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചു - ullur village office closed
വില്ലേജ് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ജീവനക്കാരന് കൊവിഡ്; ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചത്
തിരുവനന്തപുരം:തിരുവനന്തപുരത്ത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചു. ഓഫീസ് പ്രവർത്തിക്കില്ലെങ്കിലും സേവനങ്ങൾ എല്ലാം ഓൺലൈനായി ലഭ്യമാക്കുമെന്ന് തിരുവനന്തപുരം തഹസിൽദാർ അറിയിച്ചു. വില്ലേജ് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.