കേരളം

kerala

ETV Bharat / state

'യുകെയിൽ കേരളീയര്‍ക്ക് പ്രത്യേക പരിഗണന'; മന്ത്രിക്ക് വിദേശ സംഘത്തിന്‍റെ ഉറപ്പ് - കേരളത്തിന് പ്രത്യേക പരിഗണനയെന്ന് യുകെ

സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡേപെക്കിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ യുകെ സംഘമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്

യുകെ ആരോഗ്യമേഖല  Special consideration for kerala medical staff  uk Special consideration for kerala medical staff  UKs official team kerala visit
മന്ത്രിക്ക് വിദേശ സംഘത്തിന്‍റെ ഉറപ്പ്

By

Published : Feb 15, 2023, 5:44 PM IST

തിരുവനന്തപുരം: യുകെയിലെ ആരോഗ്യമേഖലയിൽ കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണനയെന്ന് കേരളം സന്ദര്‍ശിച്ച യുകെ സംഘം. ഇതുസംബന്ധിച്ച് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയോട് സംഘാംഗങ്ങള്‍ സംസാരിച്ചത്. യുകെയിൽ 30,000ത്തിലധികം തൊഴിലവസരം ഉണ്ടെന്നും സംസ്ഥാനത്തെത്തിയ ഒന്‍പത് അംഗ സംഘം അറിയിച്ചു.

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ലോയ്മെന്‍റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ്‌സ് ലിമിറ്റഡ് (ഒഡേപെക്) ആതിഥ്യം സ്വീകരിച്ചാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെല്‍ത്ത് എജ്യൂക്കേഷന്‍ ഇംഗ്ലണ്ട് (എച്ച്ഇഇ), വെസ്റ്റ് യോർക്‌ഷയര്‍ ഇന്‍റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് (ഡബ്യുവൈഐസിബി) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. എച്ച്ഇഇയുമായി ചേർന്ന്, കഴിഞ്ഞ മൂന്ന് വർഷമായി ഒഡേപെക് യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്‌തുവരികയാണ്.

അറുന്നൂറിലധികം നഴ്‌സുമാരാണ് ഈ കഴിഞ്ഞ മൂന്ന് വർഷത്തിനകം ഒഡേപെക്‌ മുഖേന യുകെയിലേക്ക് ജോലി ലഭിച്ചുപോയത്. ഈ പങ്കാളിത്തം വിപുലീകരിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് കൂടുതൽ മനസിലാക്കാനുമാണ് യുകെ സംഘം കേരളത്തിൽ എത്തിയത്. യുകെയിലെ വെസ്റ്റ് യോർക്‌ഷയറിലേക്ക് മെന്‍റല്‍ ഹെല്‍ത്ത് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒഡേപെക്കുമായി സംഘം കരാർ ഒപ്പിട്ടു. ഫെബ്രുവരി 12ന് കേരളത്തിലെത്തിയ സംഘം ആരോഗ്യ മന്ത്രി വീണ ജോർജിനെയും സന്ദർശിച്ചിരുന്നു.

ഒഡേപെക്കില്‍ നിരവധി സേവനങ്ങള്‍:സർക്കാർ - സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളും നഴ്‌സിങ് കോളജുകളും സംഘം സന്ദർശിക്കുകയും ആരോഗ്യ - തൊഴിൽ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു. തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ്, ഓവർസീസ് ഡെവലപ്‌മെന്‍റ് ആൻഡ് എംപ്ലോയ്‌മെന്‍റ് പ്രൊമോഷൻ കൺസൾട്ടന്‍റ്‌സ് ലിമിറ്റഡ് (ഒഡേപെക്). 1977 മുതൽ വിദേശ റിക്രൂട്ട്‌മെന്‍റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനത്തിന്‍റെ കീഴില്‍ ട്രാവല്‍, ടൂര്‍, ട്രെയിനിങ്, സ്റ്റഡി എബ്രോഡ് എന്നീ ഡിവിഷനുകളും പ്രവര്‍ത്തിച്ചുവരുന്നു. യുകെയ്ക്ക് പുറമെ, ബെൽജിയം, ജര്‍മനി, തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഡേപെക്‌ റിക്രൂട്ട് ചെയ്യുന്നുണ്ട്‌. ഈ റിക്രൂട്ട്‌മെന്‍റ് സേവനങ്ങൾ ഭൂരിഭാഗവും സൗജന്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇംഗ്ലണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്‌ണര്‍ഷിപ്പ് ഡയറക്‌ടര്‍ പ്രൊഫ. ജേഡ് ബയേൺ, അസോസിയേറ്റ് ഡയറക്‌ടര്‍ ഓഫ് വര്‍ക്ക്‌ഫോഴ്‌സ് ജോനാഥന്‍ ബ്രൗണ്‍, വെസ്റ്റ് യോർക്‌ഷയര്‍ ഇന്‍റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നഴ്‌സിങ് ഡയറക്‌ടര്‍ ബെവര്‍ലി ഗിയറി, ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്‌ണര്‍ഷിപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ റേച്ചല്‍ മോനാഗന്‍, ഗ്ലോബല്‍ വര്‍ക്ക്‌ഫോഴ്‌സ് ഹെഡ് റോസ് മക്കാർത്തി, കാൽഡേർഡൈൽ ആന്‍ഡ് ഹഡ്‌ഡേഴ്‌സ്‌ഫീൽഡ് എന്‍എച്ച്‌എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ബ്രെണ്ടൻ ബ്രൗൺ, ബ്രാഡ്ഫോർഡ് കെയർ അസോസിയേഷൻ വർക്‌ഫോഴ്‌സ്‌ ലീഡ് റേച്ചൽ റോസ്, എന്‍എച്ച്‌എസ് ഹെൽത്ത് എജ്യൂക്കേഷൻ ഇംഗ്ലണ്ട് ഗ്ലോബൽ സീനിയർ വർക്‌ഫോഴ്‌സ്‌ ലീഡ് മിഷേൽ തോംപ്‌സൺ, ഗ്ലോബൽ പാർട്‌ണര്‍ഷിപ്പ്‌സ് പ്രോഗ്രാം മാനേജർ ടീം ഗിൽ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. യുകെയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 16ന് ഒഡേപെക്‌ നടത്തുന്ന സെമിനാറിൽ സംഘം പങ്കെടുക്കും. ഇതേദിവസം വൈകിട്ട് സംഘം യുകെയിലേക്ക് മടങ്ങും.

ABOUT THE AUTHOR

...view details