കേരളം

kerala

ETV Bharat / state

ഉദയംപേരൂര്‍ കൊലക്കേസ്; പേയാട് തെളിവെടുപ്പ് നടത്തി - udhayamperoor murder case

കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്‌തു

ഉദയംപേരൂര്‍ കൊലക്കേസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി തിരുവനന്തപുരം പേയാട് ഗ്രാന്‍റ് വില്ല udhayamperoor murder case thiruvananthapuram latest news
ഉദയംപേരൂര്‍ കൊലക്കേസ്

By

Published : Dec 16, 2019, 3:56 PM IST

Updated : Dec 16, 2019, 4:35 PM IST

തിരുവനന്തപുരം:ഉദയംപേരൂരില്‍ യുവതിയെ കൊന്ന കേസില്‍ പ്രതികളെ പേയാട് ഗ്രാന്‍റ് വില്ലയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതിയും ഭര്‍ത്താവുമായ പ്രേംകുമാറിനെയും രണ്ടാം പ്രതി സുനിത ബേബിയെയുമാണ് തെളിവെടുപ്പിനായി പേയാടെത്തിച്ചത്.

രാവിലെ 10.30തോടെ ഉദയംപേരൂർ സി.ഐ ബാലന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പേയാടെത്തി. കൊല നടത്തിയ മുറിയിൽ ഫോറൻസിക് വിദഗ്‌ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. കൊല നടത്തിയ രീതിയും മൃതദേഹം വാഹനത്തിൽ കയറ്റിയ രീതിയുമെല്ലാം പ്രതികളെ ഒരുമിരിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്‌തു.

ഉദയംപേരൂര്‍ കൊലക്കേസ്; പേയാട് തെളിവെടുപ്പ് നടത്തി

ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അത് സ്ഥിരീകരിക്കാനാകുയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ബാലൻ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിലും മടങ്ങും വഴി താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തും. വിദ്യയുടെ മൃതദേഹം ബുധനാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊല നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ ശസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Last Updated : Dec 16, 2019, 4:35 PM IST

ABOUT THE AUTHOR

...view details