തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ 21,000 വാര്‍ഡുകളില്‍ സത്യഗ്രഹ സമരം നടത്തും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക, ലൈഫ് മിഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം.
സംസ്ഥാന സർക്കാരിനെതിരെ സത്യഗ്രഹ സമരവുമായി പ്രതിപക്ഷം - രമേശ് ചെന്നിത്തല
സംസ്ഥാനത്തെ 21,000 വാര്‍ഡുകളിലാണ് സത്യഗ്രഹ സമരം നടക്കുക
സംസ്ഥാന സർക്കാരിനെതിരെ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം
രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരം നടക്കുന്നത്. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ വടക്കാഞ്ചേരിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.