തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടന്ന മരംകൊള്ളയില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തും. ജൂണ്‍ 24ന് മണ്ഡലം അടിസ്ഥാനത്തില്‍ 1000 കേന്ദ്രങ്ങളിലാണ് ധര്‍ണയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു.
രാവിലെ 11 മുതല്‍ 1 മണിവരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് ധര്‍ണ. വയനാട്ടിലെ മുട്ടിലും എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്നത് സമീപകാലത്തെ ഏറ്റവും വലിയ കൊള്ളയും അഴിമതിയുമാണ്. ഇതിന് പിന്നില്‍ വന മാഫിയയും സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട സംഘമാണ്.