കേരളം

kerala

ETV Bharat / state

വിഡി സതീശൻ യുഡിഎഫ് ചെയർമാൻ - MM Hassan

യുഡിഎഫ് കൺവീനർ എംഎം ഹസ്സനാണ് തീരുമാനം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടന്ന മുന്നണി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്തില്ല.

VD Satheesan  വിഡി സതീശൻ യുഡിഎഫ് ചെയർമാൻ  വിഡി സതീശൻ  പ്രതിപക്ഷ നേതാവ്  യുഡിഎഫ് കൺവീനർ  എംഎം ഹസ്സൻ  MM Hassan  UDF Chairman
വിഡി സതീശൻ യുഡിഎഫ് ചെയർമാൻ

By

Published : May 28, 2021, 3:55 PM IST

തിരുവനന്തപുരം: യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ തെരഞ്ഞെടുത്തു. യുഡിഎഫ് കൺവീനർ എംഎം ഹസനാണ് തീരുമാനം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടന്ന മുന്നണി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്തതും ശ്രദ്ധേയമായി. കെപിസിസി പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് മുല്ലപ്പള്ളി നൽകുന്ന വിശദീകരണം.

Also Read:ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കും

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ദയനീയ പരാജയം അല്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. പരാജയം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി. ഒരു ദിവസം മുഴുവൻ യോഗം ചേർന്ന് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും ഹസൻ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. കൊവിഡ് മൂലം അനാഥരായ എല്ലാ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കണമെന്നും എംഎം ഹസ്സൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details