തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ കുടുക്കി യുഡിഎഫ് നേതാക്കളെ അപമാനിക്കാനാണ് ശ്രമം. ഇതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അറസ്റ്റ് സ്വര്‍ണക്കടത്ത് കേസിന്‍റെ ശ്രദ്ധ തിരിക്കാന്‍: യു.ഡി.എഫ് - ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം
അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
![അറസ്റ്റ് സ്വര്‍ണക്കടത്ത് കേസിന്‍റെ ശ്രദ്ധ തിരിക്കാന്‍: യു.ഡി.എഫ് arrest of Ibrahim Kunju Ibrahim Kunju arrest UDF says arrest of Ibrahim Kunju is politically motivated ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് യുഡിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9579246-thumbnail-3x2-aa.jpg)
പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തുന്നു. നിയമം പിണറായിയുടെ വഴിക്കാണ് പോകുന്നത്. അധികാരം ഉണ്ടെന്നു കരുതി എന്തും ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
12 എംഎൽഎമാരെ അറസ്റ്റ് ചെയ്യുമെന്ന് വിജയരാഘവൻ നേരത്തെപറഞ്ഞിരുന്നു. ഈ പ്രഖ്യാപനം നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ പ്രതികരിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണ് ഇതെന്നും ഹസ്സൻ പറഞ്ഞു.