കേരളം

kerala

ETV Bharat / state

സമാന്തര ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം - ധവളപത്രം

സര്‍ക്കരിന്‍റെ കടബാധ്യതയും ധൂര്‍ത്തിനുദാഹരണങ്ങളും ധവളപത്രം ചൂണ്ടിക്കാട്ടുന്നു

സമാന്തര ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം
സമാന്തര ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം

By

Published : Dec 13, 2019, 2:58 PM IST

Updated : Dec 13, 2019, 4:36 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ കടുത്ത ധന പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ ധവളപത്രം. സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി രൂക്ഷമാക്കിയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം

നികുതി വളര്‍ച്ച 30 ശതമാനം പ്രതീക്ഷിച്ചിടത്ത് നേടാനായത് 10 ശതമാനം വളര്‍ച്ച മാത്രമാണ്. 2016ല്‍ ഒന്നര ലക്ഷം കോടിയായിരുന്ന സര്‍ക്കരിന്‍റെ കടബാധ്യത മൂന്നര വര്‍ഷം കൊണ്ട് രണ്ടര ലക്ഷം കോടിയായി ഉയര്‍ന്നു. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ട്രഷറി നിയന്ത്രണം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിച്ചു.

ട്രഷറി തുറക്കുന്നത് ശമ്പളത്തിനും പെന്‍ഷനും മാത്രമായി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയിലൂടെ 771.96 കോടി രൂപ ലഭിക്കുകയും പ്രളയ സെസിലൂടെ 1200 കോടി രൂപ പിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജി.എസ്.ടിയില്‍ 14,000 കോടി രൂപയും വാറ്റ്, കെ.ജി.എസ്.ടി നികുതി ഇനങ്ങളില്‍ 5000 കോടി രൂപയും കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ടെന്ന് ധവള പത്രം ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ സത്യപ്രതിജ്ഞ മുതല്‍ ഹെലികോപ്ടര്‍ മാസവാടകയ്‌ക്കെടുക്കാനുള്ള തീരുമാനം വരെ സര്‍ക്കാരിന്‍റെ ധൂര്‍ത്തിനുദാഹരണങ്ങളാണെന്ന് ധവള പത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധവള പത്രമിറക്കുന്നതെന്ന് ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വി.ഡി.സതീശന്‍ കണ്‍വീനറായ യു.ഡി.എഫ് ഉപസമിതിയാണ് ധവള പത്രം തയ്യാറാക്കിയത്. എംഎല്‍എമാരായ കെ.എസ് ശബരീനാഥന്‍, കെ.എന്‍.എ ഖാദര്‍, എം. ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, അനൂപ് ജേക്കബ് എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍.

Last Updated : Dec 13, 2019, 4:36 PM IST

ABOUT THE AUTHOR

...view details