കേരളം

kerala

ETV Bharat / state

'വിദ്യാഭ്യാസ മന്ത്രിക്ക് ചേർന്നത് ഗുണ്ടാ പട്ടം' ; പിണറായി മറ്റൊരു ശിവൻകുട്ടിയെന്നും കെ. സുധാകരൻ - കെ സുധാകരൻ

സ്‌പീക്കറുടെ ചേംബര്‍ അടക്കം അടിച്ചുതകർക്കാൻ നേതൃത്വം കൊടുത്ത തറ ഗുണ്ടയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രിയെന്ന് കെ.പി.പി.സി പ്രസിഡന്‍റ്

വിദ്യാഭ്യാസ മന്ത്രിക്ക് ചേർന്നത് ഗുണ്ടാ പട്ടം  വിദ്യാഭ്യാസ മന്ത്രി ഗുണ്ടയെന്ന് കെ സുധാകരൻ  വി ശിവൻകുട്ടിയുടെ രാജി  യുഡിഎഫ് പ്രതിഷേധം  വി ശിവൻകുട്ടിക്കെതിരെ യുഡിഎഫ് പ്രതിഷേധം  വിദ്യാഭ്യാസ മന്ത്രിക്കെതിരെ യുഡിഎഫ് പ്രതിഷേധം  വിദ്യാഭ്യാസ മന്ത്രി രാജി  കെ സുധാകരൻ  KSudhakaran
വിദ്യാഭ്യാസ മന്ത്രിക്ക് ചേർന്നത് ഗുണ്ടാ പട്ടം; പിണറായി മറ്റൊരു ശിവൻകുട്ടിയെന്ന് കെ. സുധാകരൻ

By

Published : Aug 4, 2021, 12:48 PM IST

Updated : Aug 4, 2021, 1:08 PM IST

തിരുവനന്തപുരം : സ്‌പീക്കറുടെ ചേംബര്‍ അടക്കം അടിച്ചുതകർക്കാൻ നേതൃത്വം കൊടുത്ത തറ ഗുണ്ടയാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി.

മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. ശിവൻകുട്ടിക്ക് ചേർന്നത് ഗുണ്ടാ പട്ടമാണ്.

'വിദ്യാഭ്യാസ മന്ത്രിക്ക് ചേർന്നത് ഗുണ്ടാ പട്ടം' ; പിണറായി മറ്റൊരു ശിവൻകുട്ടിയെന്നും കെ. സുധാകരൻ

ആഭാസത്തരം മാത്രമാണ് ശിവൻകുട്ടിയുടെ കൈമുതൽ. സംസ്‌കാര സമ്പന്നമായ കേരളത്തിന് ഇത് ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ പിണറായി വിജയന് സാധിക്കും. പിണറായി മറ്റൊരു മാഫിയയും മറ്റൊരു ശിവൻകുട്ടിയുമാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ:ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

ലാവ്ലി‌ൻ കേസിൽ തനിക്കെതിരെ കോടതി പരാമർശം ഉണ്ടായാൽ രാജിവയ്‌ക്കേണ്ടി വരുമോ എന്ന ഭയാശങ്കയിൽ നിന്നാണ് മുഖ്യമന്ത്രി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്.

സിപിഎമ്മിൻ്റെ എല്ലാ നേതാക്കളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ കുപ്രസിദ്ധി നേടിയവരാണെന്നും സുധാകരൻ പറഞ്ഞു. നിയോജക മണ്ഡലടിസ്ഥാനത്തിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം.

Last Updated : Aug 4, 2021, 1:08 PM IST

ABOUT THE AUTHOR

...view details