കേരളം

kerala

ETV Bharat / state

ആഴക്കടൽ മത്സ്യബന്ധന വിവാദം: പ്രചാരണ ജാഥകളുമായി യുഡിഎഫ് - ഷിബു ബേബി ജോൺ

ആഴക്കടൽ മത്സ്യബന്ധന വിവാദം ഉയർത്തിക്കാട്ടി പുതിയ പ്രചരണ ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം.

UDF planning new campaign rallies  പുതിയ പ്രചാരണ ജാഥകളുമായി യുഡിഎഫ്  യുഡിഎഫ്  thiruvanathapuram  udf  congress  ഷിബു ബേബി ജോൺ  ടി എൻ പ്രതാപൻ
പുതിയ പ്രചാരണ ജാഥകളുമായി യുഡിഎഫ്

By

Published : Feb 23, 2021, 5:52 PM IST

തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സർക്കാരിനെതിരെ പ്രതിരോധം ശക്തമാക്കാൻ യുഡിഎഫ്. ആഴക്കടൽ മത്സ്യബന്ധന വിവാദം ഉയർത്തിക്കാട്ടി പുതിയ പ്രചരണ ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം. മാർച്ച് ഒന്നിന് തുടങ്ങുന്ന ജാഥ തിരുവനന്തപുരത്തു നിന്നും ഷിബു ബേബി ജോണും കാസർകോട് നിന്നുള്ള ജാഥ ടിഎൻ പ്രതാപനും നയിക്കും.

ജാഥ മാർച്ച് അഞ്ചിന് എറണാകുളത്ത് സമാപിക്കും. തിരുവനന്തപുരത്ത് വിഴിഞ്ഞത് നിന്ന് ആരംഭിക്കുന്ന ജാഥ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും, കസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. മാർച്ച് അഞ്ചിന് എറണാകുളത്ത് നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

27ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകാനും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി. അതേസമയം, യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കി ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു. മാണി സി. കാപ്പനെ യു.ഡി.എഫിൽ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇക്കാര്യം 28ന് ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യുമെന്നും വിശദീകരണം.

ABOUT THE AUTHOR

...view details