കേരളം

kerala

ETV Bharat / state

കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി യുഡിഎഫ് പ്രക്ഷോഭം വരുന്നു - UDF

കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളുയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങാന്‍ യുഡിഎഫ് തീരുമാനം

UDF planning for Agitation  UDF planning for Agitation on Farmer Issue  Agitation against Central and state Government  Agricultural Problems  കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി പ്രക്ഷോഭം  പ്രക്ഷോഭവുമായി തെരുവിലിറങ്ങാന്‍ യുഡിഎഫ്  യുഡിഎഫ്  കാര്‍ഷിക മേഖല  കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍  തെരുവിലിറങ്ങാന്‍ യുഡിഎഫ്  തിരുവനന്തപുരം  സമര പ്രഖ്യാപന കണ്‍വന്‍ഷന്‍  UDF  Agitation
കാര്‍ഷിക പ്രശ്‌നങ്ങളുയര്‍ത്തി പ്രക്ഷോഭവുമായി തെരുവിലിറങ്ങാന്‍ യുഡിഎഫ്

By

Published : Feb 16, 2023, 5:55 PM IST

Updated : Feb 16, 2023, 11:04 PM IST

എംഎം ഹസൻ വാർത്ത സമ്മേളനം

തിരുവനന്തപുരം:അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളുയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭവുമായി യുഡിഎഫ് തെരുവിലിറങ്ങുന്നു. ഫെബ്രുവരി 11ന് കോട്ടയത്ത് യുഡിഎഫ് സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷനാണ് ശക്തമായ കാര്‍ഷിക സമരത്തിന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കുട്ടനാട്ടിലും പാലക്കാട്ടും നെല്‍കര്‍ഷകരെ സംഘടിപ്പിച്ച് യുഡിഎഫ് സമരം നടത്തും.

ഏലം, കുരുമുളക്, കാപ്പി, തേയില കര്‍ഷകരുടെ സമരം ഇടുക്കിയിലും വയനാട്ടിലുമായും, നാളികേര കര്‍ഷകരുടെ സമരം കുറ്റ്യാടിയിലും, അടയ്ക്ക കര്‍ഷകരുടെ സമരം കാസര്‍കോടും നടത്തും. റബ്ബര്‍ കര്‍ഷകരെ സംഘടിപ്പിച്ച് മുണ്ടക്കയത്ത് നിന്ന് കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ചും സംഘടിപ്പിക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.

ആവശ്യങ്ങള്‍ നിരവധി:നാളികേരത്തിന്‍റെ വില 34 രൂപയാക്കി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഉത്പാദന ചിലവ് പരിഗണിച്ച് 42 രൂപയാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കൊച്ചി കോക്കനട്ട് ഡവലപ്‌മെന്‍റ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്. നെല്ലിന്‍റെ സംഭരണ വില 35 രൂപയാക്കി ഉയര്‍ത്തുകയും കൊയ്ത്ത് കഴിഞ്ഞാലുടന്‍ തന്നെ നെല്ലു സംഭരിക്കുകയും പണം ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങള്‍.

അവഗണന മാറണം, ഉത്തേജനം എത്തണം: പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കായി ഉത്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച പ്രകാരം റബ്ബറിന്‍റെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുക. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കാപ്പിയുടെ തറവില 250 രൂപയായി ഉയര്‍ത്തുക, ചെറുകിട കാപ്പി കര്‍ഷകരോടുള്ള കോഫി ബോര്‍ഡിന്‍റെ അവഗണന അവസാനിപ്പിക്കുക എന്നിവയും യുഡിഎഫ് ആവശ്യങ്ങളിലുണ്ട്.

അടക്കയുടെ താങ്ങുവില 500 രൂപയായി പ്രഖ്യാപിക്കുക, ബഫര്‍ സോണില്‍ നിന്ന് കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുക, കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതുത്തള്ളുക എന്നിവയാണ് കര്‍ഷക സമരത്തിന്‍റെ മുഖ്യ ആവശ്യങ്ങളെന്ന് എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Last Updated : Feb 16, 2023, 11:04 PM IST

ABOUT THE AUTHOR

...view details