തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താനുളള യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കെ പി സി സി ആസ്ഥാനത്ത് രാവിലെ 11നാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുളള യുഡിഎഫിന്‍റെ ആദ്യ യോഗമാണിത്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പൊതു അവലോകനം യോഗത്തിൽ ഉണ്ടാകും. കള്ളവോട്ട് വിഷയത്തിലുളള മുന്നണിയുടെ നിലപാട് യോഗത്തിന് ശേഷം പ്രഖ്യാപിക്കും. കള്ള വോട്ട് ആരോപണത്തിൽ കുടുങ്ങിയ മുസ്ലിം ലീഗും മുന്നണിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നാണ് സൂചന. വോട്ടർ പട്ടികയിൽ പത്ത് ലക്ഷം വോട്ടുകൾ വെട്ടിമാറ്റിയ ക്രമക്കേട് സംബന്ധിച്ച തുടർ നടപടികളും മുന്നണി യോഗത്തിലുണ്ടാകും. മണ്ഡല പ്രവർത്തനങ്ങളിലെ പോരായ്മ സംബന്ധിച്ച് സ്ഥാനാർഥികളുടെ പരാതികളും ഇന്നത്തെ യോഗം പരിഗണിക്കും. .
യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുളള യുഡിഎഫിന്‍റെ ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്
യുഡിഎഫ് യോഗം
ഇതേ കാര്യം ചർച്ച ചെയ്യാൻ കെ പി സി സി ഭാരവാഹികൾ, യു ഡി എഫ് സ്ഥനാർഥികൾ, ഡി സി സി പ്രസിഡന്‍റുറുമാർ എന്നിവരുടെ സംയുക്ത യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പ്രചാരണത്തിലെ പോരായ്മകൾ സംബന്ധിച്ച സ്ഥാനാർഥികളുടെ പരാതികൾ നാളത്തെ യോഗത്തിൽ ചര്‍ച്ചയായേക്കും.