കേരളം

kerala

ETV Bharat / state

യുഡിഎഫ് യോഗം ഇന്ന്; സീറ്റ് വിഭജനം ചർച്ചയാകും - udf meeting at 2 pm

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ന് ആരംഭിക്കും

സീറ്റ് വിഭജനം ചർച്ചയാകും  യുഡിഎഫ് യോഗം ഇന്ന്  തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം  തിരുവനന്തപുരം  യുഡിഎഫ് ചർച്ച തുടങ്ങും  udf meeting today  UDF Meeting will be held today  udf meeting at 2 pm  thiruvananthapuram UDF meeting
യുഡിഎഫ് യോഗം ഇന്ന്; സീറ്റ് വിഭജനം ചർച്ചയാകും

By

Published : Jan 11, 2021, 8:18 AM IST

തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. സീറ്റ് വിഭജന ചർച്ചകൾക്കും ഇന്ന് തുടക്കം കുറിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഈ മാസം അവസാനത്തോടെ യാത്ര ആരംഭിക്കാനാണ് നീക്കം. അതേ സമയം പി.സി ജോർജിനെയും പി സി തോമസിനെയും മുന്നണിയിൽ എടുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യുഡിഎഫ് യോഗം ചേരുന്നത്.

ABOUT THE AUTHOR

...view details