കേരളം

kerala

ETV Bharat / state

നാളെ യു.ഡി.എഫ് നേതൃയോഗം; സീറ്റ് വിഭജനം അജണ്ടയിൽ

എൽഡിഎഫ് സ്വീകരിക്കുന്ന രഹസ്യ രീതിയായിരിക്കും ഇത്തവണ യുഡിഎഫ് സ്വീകരിക്കുക

UDF leadership meeting tomorrow  Seat allocation on the agenda  നാളെ യു.ഡി.എഫ് നേതൃയോഗം  സീറ്റ് വിഭജനം അജണ്ടയിൽ  തിരുവനന്തപുരം വാർത്ത
നാളെ യു.ഡി.എഫ് നേതൃയോഗം; സീറ്റ് വിഭജനം അജണ്ടയിൽ

By

Published : Jan 10, 2021, 8:41 AM IST

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ട് നാളെ യുഡിഎഫ് നേതൃയോഗം. ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ നിയമസഭാ സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം കുറിക്കും. പരസ്യ സീറ്റ് ചർച്ച ഒഴിവാക്കണമെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. എൽഡിഎഫ് സ്വീകരിക്കുന്ന രഹസ്യ രീതിയായിരിക്കും ഇത്തവണ യുഡിഎഫ് സ്വീകരിക്കുക. വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനം. ഒരു മാസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കാനാണ് സാധ്യത.

കേരള കോൺഗ്രസ് എം, എൽ ജെ ഡി തുടങ്ങിയവർ മുന്നണി വിട്ടു പോയതിനാൽ കൂടുതൽ സീറ്റ് ഒഴിവ് വന്നേക്കും. ഇത് പങ്കിടണമെന്നാണ് ഘടകക്ഷികളുടെ ആവശ്യം. ആർഎസ്‌പി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ഈ ഒഴിവുകളിൽ കണ്ണുംനട്ട് കൂടുതൽ സീറ്റ് ചോദിക്കാനുള്ള ഒരുക്കത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഘടകകക്ഷി നേതാക്കളുടെയും നേതൃത്വത്തിൽ കേരള യാത്ര നടത്തുന്നതും യോഗം ചർച്ച ചെയ്യും. യുഡിഎഫിന്‍റെ കീഴ്ഘടകങ്ങൾ ശക്തമാക്കുക, തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുക, പ്രകടനപത്രിക സമിതിക്ക് രൂപം കൊടുക്കുക എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും.

ABOUT THE AUTHOR

...view details