കേരളം

kerala

ETV Bharat / state

യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് - ജോസ് പക്ഷം നിലപാട്

ജോസ് കെ. മാണിക്ക് ക്ഷണമില്ല. ജോസ് പക്ഷം എൽഡിഎഫിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ മൃദുവായ സമീപനം ആശ്യമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

യുഡിഎഫ്
യുഡിഎഫ്

By

Published : Sep 8, 2020, 8:37 AM IST

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തിന് കൻ്റോൺമെൻ്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജോസ് കെ. മാണിക്ക് ക്ഷണം ലഭിച്ചിട്ടില്ല. ജോസിനെ മാറ്റി നിർത്തിയ സാഹചര്യത്തിന് മാറ്റം ഉണ്ടാകാത്തതിനാൽ യോഗത്തിന് ക്ഷണിക്കേണ്ടതില്ലെന്നാണ് പൊതുവികാരം. കൂടാതെ ജോസ് പക്ഷം എൽഡിഎഫിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ മൃദുവായ സമീപനം ആശ്യമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തൽകാൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും. ചവറയിൽ ആർ.എസ്.പിയുടെ ഷിബു ബേബി ജോണിനാണ് സാധ്യത. സീറ്റുകൾ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും.

ABOUT THE AUTHOR

...view details