കേരളം

kerala

ETV Bharat / state

യുഡിഎഫ് യോഗം ഇന്ന്: കെ.വി തോമസിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പങ്കാളിത്തം ചര്‍ച്ചയാവും - യുഡിഎഫ് കെ വി തോമസ് സിപിഎം സെമിനാർ

ഐഎൻടിയുസി-വി.ഡി സതീശൻ ഭിന്നത പ്രശ്‌നം രമ്യമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം.

UDF high command committee meeting kv thomas  kv thomas attending cpm national seminar  UDF meeting  INTUC opposition leader vd satheeshan  യുഡിഎഫ് ഉന്നതാധികാര സമിതി യോഗം  യുഡിഎഫ് കെ വി തോമസ് സിപിഎം സെമിനാർ  ഐഎൻടിയുസി വിഡി സതീശൻ ഭിന്നത
യുഡിഎഫ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും

By

Published : Apr 8, 2022, 10:45 AM IST

തിരുവനന്തപുരം: കെ.വി തോമസ് സിപിഎം ദേശീയ സമ്മേളന സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം. ഉന്നതാധികാര സമിതി പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ചയാകും. ഐഎൻടിയുസിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുണ്ടായ ഉരസൽ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.

ഐഎൻടിയുസി കോൺഗ്രസിനെ സംബന്ധിച്ച് പോഷക സംഘടനയെക്കാൾ മുകളിലാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് തൻ്റെ നിലപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. പ്രശ്‌നം രമ്യമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം.

യുഡിഎഫിലെ അതൃപ്‌തി പരസ്യമായി വെളിപ്പെടുത്തിയ മാണി സി കാപ്പൻ്റെ നിലപാടും ചർച്ചയാകും. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം കോൺഗ്രസ് ആസ്ഥാനത്ത് ഐഎൻടിയുസി-കെപിസിസി വിശാല യോഗവും ചേരുന്നുണ്ട്.

Also Read: 'കെ വി തോമസ് വഴിയാധാരമാകില്ല' ; രാജിവച്ച് വന്നാലും സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ABOUT THE AUTHOR

...view details