തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണ സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂർണ ആത്മവിശ്വാസത്തോടെ നേരിടും. ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള സിപിഎം പരാമർശം തരംതാണത് ആണെന്നും പുതിയ ബന്ധുവായ ബിജെപിയെ സന്തോഷിപ്പിക്കാനാണ് സിപിഎം രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണ സജ്ജം: രമേശ് ചെന്നിത്തല - തിരുവനന്തപുരം
രാഹുൽ ഗാന്ധിക്കെതിരെയുള്ള സിപിഎം പരാമർശം തരംതാണത് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണ സജ്ജം: രമേശ് ചെന്നിത്തല
മോദിക്ക് ഇതു പോലെ കുഴലൂതുന്ന ഒരു മുഖ്യമന്ത്രി രാജ്യത്തില്ല. ദന്തഗോപുരത്തിൽ ഒളിച്ചിരുന്ന് ഓൺലൈനിലൂടെ പ്രത്യക്ഷപ്പെടുന്ന നേതാവല്ല രാഹുൽ ഗാന്ധിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് തട്ടിപ്പാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ് എവിടെ പോയെന്നും ആത്മാര്‍ഥതയുണ്ടെങ്കിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുകയാണ് വേണ്ടതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Feb 26, 2021, 2:49 PM IST