തിരുവനന്തപുരം: നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ സമരം. കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ഇടതു കൗൺസിലർമാരും ബിജെപി കൗൺസിലർമാരും തമ്മിലുണ്ടായ കൈയാങ്കളിയുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സമരം.
ഇരുവിഭാഗങ്ങളും ഒത്തുകളിച്ച് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുന്നത് നഗര വികസനത്തെ ബാധിക്കുന്നുവെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർമാർ യോഗം അലങ്കോലപ്പെടുത്തിയപ്പോൾ നഗര വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഭരണപക്ഷത്തിന് ഏകപക്ഷീയമായി പാസാക്കാനുള്ള അവസരമാണ് ലഭിച്ചത്. ഇത് പതിവായി സംഭവിക്കുന്നത് വികസനത്തെ പിന്നോട്ടടിക്കുമെന്നും കൗൺസിൽ യോഗത്തിൽ സമാധാനം പുലരണമെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.