കേരളം

kerala

ETV Bharat / state

രാഷ്ട്രീയ കൊലപാതകങ്ങൾ ആയുധമാക്കാൻ യുഡിഎഫ് ; ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്ന് എം.എം ഹസൻ - UDF convenor against cm

ഗവർണർ പദവയിൽ തുടരാൻ ആരിഫ് മുഹമ്മദ് ഖാന് അർഹതയില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ

രാഷ്ട്രീയ കൊലപാതകം  യുഡിഎഫ് കൺവീനർ എം എം ഹസൻ  എം എം ഹസൻ യുഡിഎഫ് പ്രതിഷേധ ധർണ  political assassinations in kerala M M Hassan  UDF convenor against cm  UDF convenor against governor
രാഷ്ട്രീയ കൊലപാതകങ്ങൾ ആയുധമാക്കാൻ യുഡിഎഫ്; ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്ന് എം.എം ഹസൻ

By

Published : Feb 21, 2022, 5:27 PM IST

തിരുവനന്തപുരം :കേരളത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതങ്ങളും അക്രമസംഭവങ്ങളും സർക്കാരിനെതിരെയുള്ള ആയുധമാക്കാനൊരുങ്ങി യുഡിഎഫ്. കൊലപാതകങ്ങൾ ഇല്ലാത്ത ഒരു ദിനം പോലും കേരളത്തിൽ ഇല്ലെന്നും മിക്ക സംഭവങ്ങളിലും ലഹരിക്ക് അടിമയായവരാണ് പിന്നിലുള്ളതെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു. ലഹരി മാഫിയകളും ഗുണ്ടകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ ആയുധമാക്കാൻ യുഡിഎഫ്; ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്ന് എം.എം ഹസൻ

'നോക്കുകുത്തിയായി പൊലീസ് ; ആഭ്യന്തര വകുപ്പ് പൂർണ പരാജയം'

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും ഗുണ്ടകൾക്കും അക്രമികൾക്കും പൊലീസ് ഒത്താശ നൽകുകയാണെന്നും ഹസൻ ആരോപിച്ചു. ക്യാംപസുകളിൽ ലഹരി വസ്‌തുക്കൾ സുലഭമാണ്. വിദ്യാർഥികൾ ലഹരിക്ക് അടിമപ്പെട്ടുവെന്നും ഹസൻ കുറ്റപ്പെടുത്തി.

ആഭ്യന്തര വകുപ്പിനെപ്പറ്റി ഇടതുപക്ഷത്ത് തന്നെ എതിരഭിപ്രായമുണ്ട്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 4ന് യുഡിഎഫ് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ നടത്തുമെന്നും ഹസൻ അറിയിച്ചു.

മോദിയുടെ ഇടനിലക്കാരനായി ഗവർണർ

ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അതിന് വഴങ്ങി കൊടുക്കുകയാണ്. ഗവർണർ പദവിയിൽ തുടരാൻ ആരിഫ് മുഹമ്മദ് ഖാന് അർഹതയില്ലെന്നും ഹസൻ പറഞ്ഞു.

അതേസമയം സംഘപരിവാറിൻ്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്നും ഹിജാബ് വിഷയത്തിൽ ഗവർണറുടെ നിലപാട് പരിശോധിച്ചാൽ അത് മനസിലാക്കാമെന്നും ഹസൻ തുറന്നടിച്ചു. സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയല്ലെങ്കിൽ സഭയിൽ പ്രമേയം കൊണ്ടുവരട്ടെയെന്നും ഹസൻ സർക്കാരിനെ വെല്ലുവിളിച്ചു.

കെഎസ്ഇബി അഴിമതി, വിശദമായ അന്വേഷണം വേണം

കെഎസ്ഇബിയിൽ 1200 കോടിയുടെ അഴിമതി നടന്നതായി ബോർഡ് ചെയർമാനും വകുപ്പ് മന്ത്രിയും അംഗീകരിക്കുന്നുണ്ട്. ബോർഡിലെ ശമ്പള പരിഷ്‌കരണം തുടങ്ങി എല്ലാ ആരോപണങ്ങൾക്കെതിരെയും വിശദമായ അന്വേഷണം വേണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

സിൽവർ ലൈനിനെതിരായ സമരങ്ങൾ ശക്തമാക്കും. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. 100 ജനസദസുകൾ സംഘടിപ്പിക്കുമെന്നും ഹസൻ അറിയിച്ചു.

Also Read: മലയാളം പഠിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ ഭാഷാ പ്രാവീണ്യം തെളിയിക്കണമെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details