കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി ജലീലിന്‍റെ രാജിയാവശ്യപ്പെടാത്തത് അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന ഭയം മൂലമെന്ന് ഹസന്‍ - കെ ടി ജലീല്‍

കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം ഹസന്‍.

UDF convener MM Hassan has said that Chief Minister did not ask Minister KT Jaleel to resign despite the Lokayukta's order for fear of exposing the corruption allegations  UDF convener MM Hassan  Chief Minister  KT Jaleel  Lokayukta  corruption allegations  അഴിമതിക്കഥകള്‍ പുറത്ത് വരുമെന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെടാത്തത്; എം എം ഹസ്സന്‍  അഴിമതിക്കഥകള്‍ പുറത്ത് വരുമെന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെടാത്തത്  എം എം ഹസ്സന്‍  അഴിമതിക്കഥകള്‍  മുഖ്യമന്ത്രി  കെ ടി ജലീല്‍  രാജി
അഴിമതിക്കഥകള്‍ പുറത്ത് വരുമെന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെടാത്തത്; എം എം ഹസ്സന്‍

By

Published : Apr 12, 2021, 2:42 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഴിമതിക്കഥകൾ പുറത്തുവരുമെന്ന ഭയത്താലാണ് ലോകായുക്ത നിർദ്ദേശിച്ചിട്ടും മന്ത്രി കെ ടി ജലീലിനോട് രാജി ആവശ്യപ്പെടാത്തതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസന്‍. അഴിമതി രാജാവായ മുഖ്യമന്ത്രി സ്വജനപക്ഷപാതക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയാണ്.

കൂടുതല്‍ വായിക്കുക...."നായനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ല": രമേശ് ചെന്നിത്തല

ഇ പി ജയരാജനോട് രാജിവയ്ക്കാൻ പറഞ്ഞ മുഖ്യമന്ത്രി ജലീലിനോട് അതാവശ്യപ്പെടുന്നില്ല. സ്വർണക്കള്ളക്കടത്ത് അടക്കമുള്ള അഴിമതികളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് ജലീലാണ്. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള അഴിമതികളെക്കുറിച്ച് എല്ലാമറിയാവുന്ന ഒരേയൊരാൾ ജലീൽ ആയതിനാലാണ് ഇ പി ജയരാജനോടില്ലാത്ത സമീപനം ജലീലിനോട് കാട്ടുന്നതെന്നും എം എം ഹസൻ ആരോപിച്ചു.

കൂടുതല്‍ വായിക്കുക.....കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു; ഹര്‍ജി നാളെ പരിഗണിക്കും

മുഖ്യമന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നുന്നയിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം ഹസന്‍.

ABOUT THE AUTHOR

...view details