കേരളം

kerala

ETV Bharat / state

കേരള ബാങ്കിന്‍റെ രൂപീകരണം; മുസ്ലിം ലീഗ് യുഡിഎഫ് നിലപാടിനൊപ്പമെന്ന് എം എം ഹസൻ - മലപ്പുറം ജില്ലാ ബാങ്ക്

Muslim League with UDF on Kerala Bank formation matter :മുസ്‌ലിം ലീഗ് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൽ ഹമീദിന്‍റെ പേര് കേരള ബാങ്ക് ഡയറക്‌ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യാനുള്ള തീരുമാനത്തിൽ ലീഗ് യുഡിഎഫിനൊപ്പമെന്ന് എം എം ഹസൻ വ്യക്തമാക്കി.

UDF convener MM Hasan on Kerala Bank formation  Muslim League with UDF on Kerala Bank formation  Kerala bank formation issue  Kerala bank  Kerala bank Kozhikode  Muslim league  UDF  Kerala bank Abdul Hameed nomination  Malappuram district bank  കേരള ബാങ്കിന്‍റെ രൂപീകരണ വിഷയം  കേരള ബാങ്ക് ഭരണസമിതി  കേരള ബാങ്ക്  മുസ്ലിംലീഗ്  യുഡിഎഫ്  UDF convener MM Hasan  മലപ്പുറം ജില്ലാ ബാങ്ക്  കേരള ബാങ്ക് കോഴിക്കോട്
udf-convener-mm-hasan-on-kerala-bank-formation

By ETV Bharat Kerala Team

Published : Nov 16, 2023, 4:25 PM IST

Updated : Nov 16, 2023, 6:38 PM IST

കേരള ബാങ്കിന്‍റെ രൂപീകരണം; മുസ്ലിം ലീഗ് യുഡിഎഫ് നിലപാടിനൊപ്പമെന്ന് എം എം ഹസൻ

തിരുവനന്തപുരം: കേരള ബാങ്കിന്‍റെ (Kerala bank) രൂപീകരണ കാര്യത്തിൽ യുഡിഎഫ് (UDF) എടുത്തിട്ടുള്ള നിലപാടിനൊപ്പമാണ് ഇപ്പോഴും മുസ്ലിം ലീഗെന്ന് (Muslim league) യു ഡി എഫ് കൺവീനർ എം എം ഹസൻ. (UDF convener MM Hasan on Kerala Bank formation) ദീർഘകാലമായി ജില്ലാ ബാങ്കിന്‍റെ ഭരണം കയ്യാളുന്നത് മുസ്ലിംലീഗുകാരാണ്. അവിടെ കൂടുതൽ സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗുകാരാണ്. അതുകൊണ്ട് സർക്കാർ മുസ്ലിം ലീഗിന്‍റെ ഒരു പ്രതിനിധിയെ കേരള ബാങ്കിൽ നാമനിർദ്ദേശം ചെയ്‌തതെന്നും എം എം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനോ സ്വാധീനിക്കാനോ ഡയറക്‌ടർ ബോർഡ് അംഗത്വം നൽകി എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. ഇതൊന്നും മുസ്ലിം ലീഗിനെ പ്രലോഭിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാർകിസ്റ്റ് പാർട്ടി രാഷ്ട്രീയ നീക്കം നടത്തിയാലും ഇത്തരം കാര്യങ്ങളിൽ പ്രയോജനം കിട്ടില്ല. കേരള ബാങ്ക് രൂപീകരണത്തിനെതിരായി യുഡിഎഫ് നടത്തിയ സമരത്തിൽ മുസ്ലിംലീഗ് ഇപ്പോഴും ഒരുമിച്ചാണ് പോരാട്ടം നടത്തുന്നത്. ഇക്കാര്യത്തിൽ യുഡിഎഫുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.

വള്ളിക്കുന്ന് എംഎൽഎയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി അബ്‌ദുൽ ഹമീദിനെയാണ് കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്‌തത്(Decision to nominate P Abdul Hameed to Kerala bank board of directors). നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റാണ് ഹമീദ്. സിപിഎം നേതാക്കളോ എൽഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് നിലവിൽ ഭരണസമിതിയിൽ ഉള്ളത്. എന്നാൽ ലീഗുമായുള്ള ബന്ധം മെച്ചപ്പെടുന്നതിന്‍റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കത്തിന്‍റെ ഫലമാണ് അബ്‌ദുൽ ഹമീദിന്‍റെ കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിനുള്ള നാമനിർദ്ദേശമെന്നാണ് ഉയരുന്ന വിമർശനം.

നവ കേരള സദസ്സിനെതിരെ രൂക്ഷ വിമർശനം:വലിയ ധൂർത്ത് നടത്തി പരിപാടികൾ നടത്തുന്നതെന്തിനെന്ന് എം എം ഹസൻ ചോദിച്ചു. കെഎസ്ആർടിസിയുടെ പക്കലുള്ള വോൾവോ ബസുകളിൽ മന്ത്രിമാർക്ക് യാത്ര ചെയ്യാമെന്നിരിക്കെ, ഒരു കോടി രൂപയ്ക്ക് സർക്കാർ പുതിയ ബെൻസ് ബസ് വാങ്ങി. നവ കേരള ബെൻസ് എന്നാണ് പത്രങ്ങൾ വരെ പേര് കൊടുത്തിരിക്കുന്നത്. ആഡംബരവും ധൂർത്തും നടത്തി ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണെന്നും വായ്‌പ ലഭിക്കാത്തതെ കർഷകൻ ആത്മഹത്യ ചെയ്‌ത നാടാണിതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പണം നൽകാനില്ല.

ചെലവുകൾ കുറച്ച് നികുതി പിരിവ് ഊർജിതപ്പെടുത്തി കൊടുക്കാനുള്ള പണമെല്ലാം കൊടുക്കും എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇപ്പോൾ ഡൽഹിയിലേക്ക് മന്ത്രിമാരെല്ലാം പോവാനൊരുങ്ങുകയാണ്. അപ്പോൾ ബെൻസ് ബസ് വാങ്ങിയ അതേ വികാരത്തോടുകൂടി പുതിയ പ്ലെയിൻ വാങ്ങുമോ അതോ പുതിയ പ്ലെയിൻ ചാർട്ട് ചെയ്‌തു പോകുമോയെന്നും എം എം ഹസൻ ചോദിച്ചു.
Also read: കേരള ബാങ്കില്‍ ലീഗിനെന്ത് കാര്യം; ലീഗിനെ പാട്ടിലാക്കാനുള്ള ഇടതു തന്ത്രം ഫലം കാണുമോ?

Last Updated : Nov 16, 2023, 6:38 PM IST

ABOUT THE AUTHOR

...view details