കേരളം

kerala

ETV Bharat / state

ശബരിമല വിധി വരുമ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ പിണറായി ഉണ്ടാകില്ല: എം.എം ഹസൻ - പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ലെന്ന് എം.എം ഹസൻ

ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നിട്ട് സമവായം എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വാസികളെ വിഢികളാക്കാനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസൻ പറഞ്ഞു.

UDF Convener against Pinarayi Vijayan  UDF Convener against Pinarayi Vijayan about Sabarimala issue  എം.എം ഹസൻ  പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ലെന്ന് എം.എം ഹസൻ  ശബരിമല വിഷയം
ശബരിമല വിഷയത്തിൽ വിധി വരുമ്പോള്‍ പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ലെന്ന് എം.എം ഹസൻ

By

Published : Mar 19, 2021, 3:10 PM IST

Updated : Mar 19, 2021, 3:25 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അന്തിമ വിധി വരുമ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ പിണറായി ഉണ്ടാകില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസൻ. ശബരിമല വിഷയം ഇപ്പോള്‍ വിവാദമാക്കിയത് കടകംപള്ളി സുരേന്ദ്രനാണ്. കഴക്കൂട്ടത്തെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ദേവസ്വം മന്ത്രി മാപ്പു പറഞ്ഞു. അന്തിമ വിധി വന്നിട്ട് സമവായം എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വാസികളെ വിഢികളാക്കാനെന്നും എം.എം ഹസൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയതുപോലെ സത്യവാങ്മൂലം എന്തുകൊണ്ട് ഇടതു സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഹസന്‍ ആരോപിച്ചു. ബാലശങ്കറിൻ്റെ ആരോപണം സത്യമായത് കൊണ്ടാണ് മുഖ്യമന്ത്രി അഴകൊഴമ്പന്‍ മറുപടി പറയുന്നത്. ബാലശങ്കര്‍ പറഞ്ഞ ഡീല്‍ അസത്യമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്‌ടത്തിന് കേസ് കൊടുക്കുന്നില്ല. എല്‍.ഡി.എഫിന് തുടര്‍ ഭരണം, ബി.ജെ.പിക്ക് 10 സീറ്റ് ഇതാണ് ഡീല്‍ എന്നും എം.എം ഹസൻ ആരോപിച്ചു.

ശബരിമല വിധി വരുമ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ പിണറായി ഉണ്ടാകില്ല: എം.എം ഹസൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയും ആത്മവിശ്വാസവുമാണ്. ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാർഥി തന്നെ വിജയിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

Last Updated : Mar 19, 2021, 3:25 PM IST

ABOUT THE AUTHOR

...view details