തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരിനെതിരെ പ്രചാരണം ശക്തമാക്കാൻ യുഡിഎഫ്. കടലിനും കടലിന്‍റെ മക്കൾക്കും വേണ്ടി എന്നാണ് ജാഥകൾക്ക് പേരിട്ടിരിക്കുന്നത്. മാർച്ച് ഒന്നിന് കാസർകോഡ് നിന്നും മാർച്ച് രണ്ടിന് തിരുവനന്തപുരം പൊഴിയൂരിൽ നിന്നുമാണ് ജാഥകൾ. ടി. എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നുള്ള ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മത്സ്യബന്ധന കരാർ; യുഡിഎഫ് തീരദേശ ജാഥകൾ മാർച്ച് ഒന്ന് ,രണ്ട് തിയതികളിൽ - തീരദേശ ജാഥ
ഫിഷറീസ് മന്ത്രി രാജിവയ്ക്കുക, കരാറിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
മത്സ്യബന്ധന കരാർ; യുഡിഎഫ് തീരദേശ ജാഥകൾ മാർച്ച് ഒന്ന് ,രണ്ട് തിയതികളിൽ
പൊഴിയൂരിൽ ഷിബു ബേബി ജോൺ നയിക്കുന്ന ജാഥ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും മാർച്ച് ആറിന് വൈപ്പിനിൽ സമാപിക്കും. ഫിഷറീസ് മന്ത്രി രാജിവയ്ക്കുക, കരാറിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. ഫെബ്രുവരി 27 ന് മത്സ്യത്തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച തീരദേശ ഹർത്താലിന് യുഡിഎഫ് പൂർണ പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.
Last Updated : Feb 25, 2021, 7:53 PM IST