തിരുവനന്തപുരം :കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ്. എം.കെ. മുനീർ കൺവീനറായ സമിതിയിൽ വി.ടി. ബൽറാം, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, ജി. ദേവരാജൻ, മാണി സി. കാപ്പൻ, രാജൻ ബാബു, ജോൺ ജോൺ എന്നിവരാണ് അംഗങ്ങൾ.
കെ-റെയിൽ പദ്ധതിയുടെ എല്ലാ വശങ്ങളെ സംബന്ധിച്ചും സമിതി പഠിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.69,941 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്ത് കെ-റെയിൽ പദ്ധതി കൊണ്ടുവരുന്നത്.