തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് 59 സീറ്റിൽ ലീഡ് ചെയ്യുന്നു. ആലപ്പുഴയിൽ ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലീഡ് ചെയ്യുന്നു. എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ പാലായിൽ ലീഡ് ചെയ്യുന്നു. കോന്നിയിൽ റോബിൻ പീറ്റർ ലീഡ് ചെയ്യുമ്പോൾ തൃത്താലയിൽ വി. ടി ബൽറാമും ലീഡ് ചെയ്യുന്നു. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ലീഡ് ചെയ്യുകയാണ്. ഉദുമയിൽ പെരിയ ബാലകൃഷ്‌ണനും ലീഡ് ചെയ്യുന്നു. തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും ലീഡ് ഉയർത്തുകയാണ്.
യുഡിഎഫ് 59 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു - Udf Candidates lead updates
140 മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു
യുഡിഎഫ് 59 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു
കുണ്ടറയിൽ പി സി വിഷ്‌ണുനാഥും തൃക്കാക്കരയിൽ പി ടി തോമസും ലീഡ് ചെയ്യുന്നു. പിറവത്ത് അനൂപ് ജേക്കബും വടക്കാഞ്ചേരിയിൽ അനിൽ അക്കരെ ലീഡ് ചെയ്യുന്നു. തൃശൂരിൽ പത്മജ വേണുഗോപാലും ഇരിഞ്ഞാലക്കുടയിൽ തോമസ് ഉണ്ണിയാടനും ലീഡ് നില ഉയർത്തുന്നു. പാലക്കാട് ഷാഫി പറമ്പിലും വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടിയും ലീഡ് തുടരുകയാണ്.