തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർ സമരപന്തലിൽ എത്തി. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അർഹരായ മുഴുവൻ ആളുകൾക്കും ജോലി നൽകും. വിഷയത്തിൽ യുഡിഎഫിന് വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരം; ഐക്യദാർഢ്യവുമായി യുഡിഎഫ്, ബിജെപി നേതാക്കൾ - KPCC President Mullappally Ramachandran
യുഡിഎഫ് അധികാരത്തിൽ വന്നാൽ അർഹരായ മുഴുവൻ ആളുകൾക്കും ജോലി നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
പിഎസ്‌സി റാങ്ക് ലിസ്റ്റ് ഹോൾഡേഴ്‌സ് നടത്തുന്ന സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് ബിജെപി നേതാക്കൾ
കേട്ടുകേൾവിയില്ലാത്ത സമീപനമാണ് സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പതിനായിരക്കണക്കിന് പിൻവാതിൽ നിയമനങ്ങൾ നടക്കുമ്പോൾ കഷ്ടപ്പെട്ട് പഠിച്ചവർക്ക് ജോലിയില്ല. ബിജെപിയുടെ എല്ലാ പിന്തുണയും സമരത്തിനുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം നീതി കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർ നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു.
Last Updated : Feb 10, 2021, 5:08 PM IST