തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനാണ് യു.ഡി.എഫിന്‍റെ ശ്രമമെന്ന് മന്ത്രി എ.സി മൊയ്‌തീൻ. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടക്കുന്നതിനെ യു.ഡി.എഫ് ഭയക്കുന്നതായും മന്ത്രി ആരോപിച്ചു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്‍റെ ശ്രമത്തിനെതിരെ കോടതിയിൽ പോയത് യു.ഡി.എഫ് ആണ്.
തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നു: എ.സി മൊയ്‌തീൻ - എ.സി മൊയ്‌തീൻ.
സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രമത്തിനെതിരെ യു.ഡി.എഫ് കോടതിയിൽ പോയെന്ന് എ.സി മൊയ്‌തീൻ.
നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ തോൽക്കുമെന്ന് അവർ ഭയക്കുന്നു. അല്ലെങ്കിൽ അവർക്കിടയിലെ പ്രശ്‌നങ്ങൾ കൊണ്ടാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ശ്രമിക്കുന്നത്. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്‍റെ ശ്രമങ്ങളോട് സഹകരിക്കുമെന്നും സുപ്രീംകോടതി വിധിക്കായി സർക്കാർ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വർഷം തോറും വോട്ടർ പട്ടിക പുതുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മാതൃക സംസ്ഥാനത്ത് സ്വീകരിക്കാൻ നിർദേശിക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.