കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ പ്രതിഷേധം തുടരാൻ യുഡിഎഫും ബിജെപിയും - സെക്രട്ടേറിയറ്റ് തീപിടിത്തം യുഡിഎഫും ബിജെപിയും

യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ബിജെപി യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തും

secretariat fire latest news  സെക്രട്ടേറിയറ്റ് തീപിടിത്തം  സെക്രട്ടേറിയറ്റ് തീപിടിത്തം പ്രതിഷേധം  സെക്രട്ടേറിയറ്റ് തീപിടിത്തം യുഡിഎഫും ബിജെപിയും  udf and bjp protest over secretariat fire
സെക്രട്ടേറിയറ്റ്

By

Published : Aug 26, 2020, 8:50 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് കരി ദിനം ആചരിക്കുകയാണ് യുഡിഎഫ്. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും ഇതിനായി ഫയലുകൾ മനഃപൂർവം സർക്കാർ തീയിട്ടതാണെന്നും ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബിജെപിയും സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിലും സംഭവസ്ഥലത്തെത്തിയ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനുമാണ് ബിജെപിയുടെ പ്രതിഷേധം. എല്ലാ വാർഡുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. ബിജെപി യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്താനും തീരുമാനമുണ്ട്.

ABOUT THE AUTHOR

...view details