തിരുവനന്തപുരം :യുവാവിനെ കുത്തിയശേഷം രക്ഷപ്പെട്ട മാക്കാൻ ബിജുവിനെ ഡ്രോണിന്‍റെ സഹായത്തോടെ പിടികൂടി പൊലീസ്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു മണിക്കൂറിലേറെ നടന്ന ഓട്ടത്തിനിടെ പ്രതി മൂന്ന് തവണ വസ്‌ത്രം മാറി. പ്രതിയുടെ ഓട്ടവും വസ്‌ത്രം മാറലും ഡ്രോണിലൂടെ വീക്ഷിച്ചാണ് ഇയാളെ പൊലീസ് കുടുക്കിയത്.
വിഴിഞ്ഞം ഉച്ചക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ട് പ്രതികളിലൊരാളെ പിടികൂടാനാണ് പൊലീസ് ഡ്രോണിന്റെ സഹായം തേടിയത്. ജില്ലയിൽ ആദ്യമായാണ് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുന്നത്. ആൾപാർപ്പില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കാൻ സാധ്യത ഉണ്ടെന്നറിഞ്ഞാണ് ഈ പ്രദേശം പൊലീസ് വളഞ്ഞത്.
ALSO READ 'ആക്രമണം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തൂ' ; ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി
പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കിയ പ്രതി കുറ്റിക്കാടുകൾ നിറഞ്ഞ ആൾപാർപ്പില്ലാത്ത സ്ഥലം വഴി ഓടി. പൊലീസ് ഇത് ഡ്രോൺ വഴി നിരീക്ഷിച്ചു. തുടർന്ന് പിന്നാലെ പോയി. ഓട്ടത്തിനിടയിൽ സമീപത്തെ സ്വന്തം വീട്ടിൽ കയറിയ പ്രതി ധരിച്ചിരുന്ന വസ്‌ത്രങ്ങൾ മാറ്റി മറ്റൊരു കൈലിയും ഷർട്ടും ധരിച്ച് ഓടി. കുറേ ദൂരം പൊലീസിനെ കബളിപ്പിച്ച് ഓടിയ പ്രതി വീണ്ടും തിരികെ ഓടി വീട്ടിലെത്തി വീണ്ടും വസ്‌ത്രം മാറുകയായിരുന്നു.
തുടർന്ന് ഇടവഴികളിലൂടെ ഓടി കുറ്റിക്കാട്ടിൽ കമഴ്ന്ന് കിടന്നു. ക്യാമറയിൽ നിന്നുളള ദ്യശ്യങ്ങളിലൂടെ പൊലീസ് ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് പൊലീസ് സംഘം കുറ്റിക്കാടിന്‍റെ മറവിൽ കമിഴ്ന്നുകിടന്ന വിജുവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇൻസ്‌പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, എ.എസ്.ഐ. സാബുചന്ദ്രൻ,പോലീസുകാരായ കൃഷ്ണകുമാർ, ഡിപിൻ,ഷൈൻരാജ്.രാമു,അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ALSO READ തിരുവനന്തപുരത്ത് 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധു അറസ്റ്റിൽ