തിരുവനന്തപുരം: .യുഎഇ കോൺസുലേറ്റ് സ്വപ്നയ്ക്ക് നൽകിയത് ഗുഡ് സർവീസ് സർട്ടിഫിക്കറ്റ്. ഇതോടെ യുഎഇ കോൺസുലേറ്റിൽ നിന്ന് സ്വപ്‌ന സുരേഷിനെ പുറത്താക്കിയതെന്ന വാദം തെറ്റെന്ന് വ്യക്തമാകുന്നു. സ്വർണ കടത്ത് പുറത്തു വന്നപ്പോഴുള്ള യുഎഇ കോൺസുലേറ്റിന്‍റെ വാദം തെറ്റാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഗുഡ് സർട്ടിഫിക്കറ്റ് നൽകിയാണ് ഐടി വകുപ്പിലടക്കം സ്വപ്‌ന ജോലി നേടിയത്. യുഎഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയാണ് ഗുഡ് സർവീസ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്. 2019 സെപ്റ്റംബർ മൂന്നിന് നൽകിയ സർട്ടിഫിക്കറ്റിൽ സ്വപ്ന മികച്ച ഉദ്യോഗസ്ഥയാണെന്ന് വ്യക്തമാക്കുന്നു.
സ്വപ്‌നയെ പുറത്താക്കിയതെന്ന യുഎഇ കോൺസുലേറ്റിന്‍റെ വാദം തെറ്റെന്ന് രേഖകള്‍
സ്വപ്‌ന കോൺസുലേറ്റിലെ 50 ജീവനക്കാരിലെ ഏറ്റവും മികച്ച ജീവനക്കാരിയെന്നാണ് സർട്ടിഫിക്കറ്റിൽ പരാമർശിക്കുന്നത്. ഇതോടെ സ്വപ്‌ന സുരേഷിനെ പുറത്താക്കിയതെന്ന യുഎഇ കോൺസുലേറ്റിന്‍റെ വാദം തെറ്റാണെന്നും വ്യക്തമായി.
2016 ഒക്‌ടോബർ മുതൽ സ്വപ്‌ന കോൺസുലേറ്റിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചത് മികച്ച നിലയിലാണ്. കോൺസുലേറ്റിലെ 50 ജീവനക്കാരിലെ ഏറ്റവും മികച്ച ജീവനക്കാരിയാണ് സ്വപ്‌നയെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ കോൺസുലേറ്റിന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നതും സ്വപ്‌നയാണ്. ഷാർജ സുൽത്താൽ അടക്കമുള്ളവരുടെ സന്ദർശനങ്ങൾ മികച്ച രീതിയിൽ ഏകോപ്പിക്കാൻ സ്വപ്‌നയ്ക്ക് കഴിഞ്ഞിരുന്നതായും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. കൂടാതെ ഈ സർട്ടിഫിക്കറ്റ് സംബന്ധിച്ച് എന്ത് വ്യക്തതയ്ക്കും കോൺസുലേറ്റിൽ സമീപിക്കാമെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ മികച്ച ഉദ്യോഗസ്ഥയാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ സ്വപ്‌നയെയാണ് സ്വർണ കടത്ത് വിവരം പുറത്തുവന്ന ഉടനെ പുറത്താക്കിയെന്ന് കോൺസുലേറ്റ് അറിയിച്ചത്.