തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല. കരിമണലിലുള്ള കുടുംബ വീട്ടിൽ നിന്നും ഇന്നലെ രാത്രി ഏഴ് മണിയോടു കൂടിയാണ് കാണാതായത്. ജയഘോഷിനെ കാണാനില്ല എന്ന് ചൂണ്ടി കാട്ടി ഇയാളുടെ സഹോദരി ഭർത്താവ് അജിത് കുമാർ തുമ്പ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. വട്ടിയൂർകാവിൽ താമസിക്കുന്ന ജയഘോഷ് ഇന്നലെയാണ് കുടുംബവീട്ടിൽ എത്തുന്നത്. കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി ജയഘോഷ് ഭാര്യയോടു പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല - uae consulate
ഗൺമാൻ ജയഘോഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി
![യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് അറ്റാഷയുടെ ഗൺമാനെ കാണാനില്ല uae uae consulate gunman missing](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8057392-thumbnail-3x2-gun-man.jpg)
അറ്റാഷയുടെ ഗൺമാനെ കാണാനില്ല
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല
നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണം പിടിച്ച ദിവസം സ്വപ്‌ന പല തവണ ജയഘോഷിനെ വിളിച്ചിരുന്നു. അതിനിടെ കോൺസുലേറ്റ് അറ്റാഷെ ചൊവ്വാഴ്‌ച ഇന്ത്യ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. എട്ട് മാസം മുമ്പാണ് ഗൺമാനായി ജയഘോഷ് പൊലീസിൽ നിന്ന് യുഎഇ കോൺസുലേറ്റിൽ ചേർന്നത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Jul 17, 2020, 11:06 AM IST