തിരുവനന്തപുരം:അമ്മയ്‌ക്കൊപ്പം സ്‌കൂളലേക്ക് സ്‌കൂട്ടറില്‍ സഞ്ചരിച്ച അഞ്ച് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പൊഴിയൂർ അമ്പലിക്കോണം എൽ പി സ്‌കൂള്‍ വിദ്യാർഥി പവിൻ സുനിൽ ആണ് മരിച്ചത്. മാറാടി തോട്ടിലേക്ക് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞാണ് അപകടം.
അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടെ സ്‌കൂട്ടര്‍ തോട്ടിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു - അഞ്ച് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
പൊഴിയൂർ അമ്പലിക്കോണം എൽ പി സ്‌കൂള്‍ വിദ്യാർഥിയായ അഞ്ചാം ക്ലാസുകാരനാണ് അപകടത്തില്‍ മരിച്ചത്. മാറാടി തോട്ടിലേക്ക് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞായിരുന്നു അപകടം.
![അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടെ സ്‌കൂട്ടര്‍ തോട്ടിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു five year boy died thiruvananthapuram two wheeler fell into stream thiruvananthapuram Two wheeler Accident Thiruvananathapuram പൊഴിയൂർ അമ്പലിക്കോണം എൽ പി സ്‌കൂള്‍ അഞ്ച് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു മാറാടി തോട് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16378328-thumbnail-3x2-lll.jpg)
അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടെ സ്‌കൂട്ടര്‍ തോട്ടിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു
അപകടത്തില്‍ സ്‌കൂട്ടറിന് അടിയില്‍പ്പെട്ട കുട്ടിയെ പാറശാല ജനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരട്ടസഹോദരന്‍ നിതിന്‍ സുനിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.