തിരുവനന്തപുരം :ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക്(Two Wheeler Vehicles) യാത്ര അനുവദിക്കരുതെന്ന ശുപാര്‍ശയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ(Biju Prabhakar). ഇതുസംബന്ധിച്ച കരട് നിർദേശം(Draft proposal) അദ്ദേഹം സർക്കാരിന് കൈമാറി. സർവീസ് റോഡുകളിലൂടെ മാത്രം ഇരുചക്ര വാഹനങ്ങൾക്ക് യാത്ര അനുവദിച്ചാൽ മതിയെന്നാണ് നിർദേശം.
ദേശീയ പാത വികസനം(National Highway Development) പൂർത്തിയാകുമ്പോൾ ഇത്തരം റോഡുകളില്‍ പൂർണമായും ഇരുചക്ര വാഹനങ്ങൾ നിരോധിക്കണമെന്നാണ് കരട് നിർദേശത്തിൽ പറയുന്നത്. ഹെവി വാഹനങ്ങളുടെയും കാറുകളുടെയും സുഗമമായ യാത്രയ്ക്കും അപകടം ഒഴിവാക്കുന്നതിനുമാണ് നടപടി. അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് നടപ്പിലാക്കാനാകൂ.
ഡ്രോൺ എഐ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍ (Drone AI Camera Installation):ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിനുപിന്നാലെ മോട്ടോർ വാഹനവകുപ്പ് ഡ്രോൺ എഐ ക്യാമറകൾ(Drone AI Camera) സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള ശുപാർശ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്, സർക്കാരിന് കൈമാറി. ഓരോ ജില്ലകളിലും 10 ഡ്രോൺ എഐ ക്യാമറകൾ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കം. 400 കോടി രൂപയുടെ ആകെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. എഐ ക്യാമറകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനം വ്യാപകമാണ്.
ഈ സാഹചര്യത്തില്‍ ഡ്രോൺ എഐ ക്യാമറകൾ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിലയിരുത്തല്‍. എന്നാല്‍, മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശയിൽ മറ്റ് സാങ്കേതിക വശങ്ങളും കൂടി പരിഗണിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക. തിരുവനന്തപുരം നഗരസഭയുമായി ചേർന്ന് സ്‌മാർട്ട് സിറ്റിയുടെ സാമ്പത്തിക സഹായത്തോടുകൂടി ലഭിക്കുന്ന 113 ബസുകളിൽ 60 ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.
ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്‌ത് കെഎസ്‌ആര്‍ടിസി(KSRTC Salary Distribution) : അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ഉത്സവബത്തയും ഓണം അഡ്വാൻസായി 7500 രൂപ വീതവും അനുവദിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളവും പൂർണമായി വിതരണം ചെയ്‌തു. ശമ്പള വിതരണത്തിനായി സർക്കാർ 70 കോടി രൂപ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ഈ മാസം 23നായിരുന്നു ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത് (KSRTC Salary Distribution).
also read: Vigilance Court Rejected Girish Babu's Plea : 'മാസപ്പടി'യില്‍ തെളിവുകള്‍ അപര്യാപ്‌തം, വിജിലന്‍സ് അന്വേഷണമില്ല ; ഹര്‍ജി തള്ളി കോടതി
അതേസമയം, ഓണം അഡ്വാന്‍സായി നല്‍കുന്ന 7500 രൂപ അഞ്ച് തവണകളായി തിരിച്ചടയ്‌ക്കുകയും വേണം. മാത്രമല്ല. മുന്‍ വര്‍ഷങ്ങളില്‍ ഓണം അഡ്വാന്‍സ് വാങ്ങി തിരിച്ചടയ്‌ക്കാത്തവര്‍ക്ക് ഇത്തവണ അഡ്വാന്‍സ് നല്‍കില്ലെന്നാണ് മാനേജ്‌മെന്‍റ് തീരുമാനം. ഓണം ബോണസിന് അര്‍ഹതയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച 2,750 രൂപ ഉത്സവബത്ത കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും നല്‍കും. താത്കാലിക ജീവനക്കാര്‍, ബദല്‍ ജീവനക്കാര്‍, സ്വിഫ്‌റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപയും സ്ഥിരജീവനക്കാര്‍ക്ക് 2750 രൂപയുമാണ് ഉത്സവബത്തയായി നല്‍കുക.