തിരുവനന്തപുരം:നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂർ എംവിആർ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ കരുംകുളം സ്വദേശി അശ്വിൻ രാജ്, പഴയ കട സ്വദേശി ജോസ്ബിൻ എന്നിവരെയാണ് മാവിളക്കടവിലെ കുളിക്കടവിൽ കാണാതായത്. തുടർന്ന് പൂവാർ പൊലീസും ഫയർഫോഴ്‌സും, ക്യൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു - ഏറ്റവും പുതിയ വാര്‍ത്ത
നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
സ്‌കൂൾ യുവജനോത്സവം ആയിരുന്നു ഇന്ന്(സെപ്‌റ്റംബര്‍ 30). സുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അടിയൊഴുക്കിൽപ്പെട്ട് അപകടത്തിൽപെട്ട വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.