കേരളം

kerala

ETV Bharat / state

വാഹന മോഷണക്കേസില്‍ രണ്ട് പേർ അറസ്റ്റിൽ

കൊട്ടിയം ഉമയനല്ലൂർ സ്വദേശി ഷൈൻ, മലയൻകീഴ് തച്ചോട്ട്കാവ് സ്വദേശി രഞ്‌ജിത്ത് എന്നിവരാണ് അറസ്റ്റിലായത്

തിരുവനന്തപുരം  പിടികിട്ടാപുള്ളി അടക്കം രണ്ട് പേർ അറസ്റ്റിൽ  മോഷണകേസ്  Crime news updates
മോഷണകേസിൽ പിടികിട്ടാപുള്ളി അടക്കം രണ്ട് പേർ അറസ്റ്റിൽ

By

Published : Aug 23, 2020, 12:53 PM IST

Updated : Aug 23, 2020, 1:01 PM IST

തിരുവനന്തപുരം:വാഹനമോഷണക്കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇളമ്പ അരുണോദയത്തിൽ ശ്യാം കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചക്കുള്ളിൽ പ്രതികൾ അറസ്റ്റിലായത്. ആറ്റിങ്ങല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ഷൈൻ, മലയൻകീഴ് തച്ചോട്ട്കാവ് സ്വദേശി രഞ്‌ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ 2011ൽ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആളാണ് പിടിയിലായ രഞ്‌ജിത്ത്. പ്രതികളെ റിമാന്‍റ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ മോഷണങ്ങള്‍ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മോഷ്‌ടാക്കള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ഡിവൈ.എസ്‌.പി എസ്.വൈ സുരേഷ് പറഞ്ഞു.

Last Updated : Aug 23, 2020, 1:01 PM IST

ABOUT THE AUTHOR

...view details