തിരുവനന്തപുരം:നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ ചുള്ളിമാനൂർ സ്വദേശി റാഷിദ്, പുത്തൻപാലം സ്വദേശി ഷിനു എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു.
നെടുമങ്ങാട്ട് രണ്ട് കിലോ കഞ്ചാവ് പിടികൂടി - cannabis seized news
രണ്ട് കിലോ കഞ്ചാവുമായി മൊത്ത വിതരണക്കാരായ ചുള്ളിമാനൂർ സ്വദേശി റാഷിദ്, പുത്തൻപാലം സ്വദേശി ഷിനു എന്നിവരാണ് എക്സൈസ് പിടിയിലായത്
മൊത്തവിതരണക്കാരാണ് പിടിയിലായത് അധികൃതര്‍ പറഞ്ഞു. തെങ്കാശിയിൽ നിന്നും ബൈക്കിൽ എത്തിച്ച കഞ്ചാവ് 500 ഗ്രാമിന്‍റെയും 250 ഗ്രാമിന്‍റെയും ചെറു പൊതികളാക്കി വില്‍ക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. കാട്ടാക്കട, കല്ലറ, പാലോട് മേഖലകളിലാണ് കഞ്ചാവ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് 10 ഗ്രാമിന്‍റെ ചെറുപൊതികളാക്കി 200 രൂപയ്ക്കും വിൽപ്പന നടത്തി വന്നിരുന്നു.
തെങ്കാശിയിൽ നിന്നും മൊത്തമായി എത്തിക്കുന്ന കഞ്ചാവ് റാഷിദിന്‍റെ വീട്ടിലാണ് സൂക്ഷിക്കുന്നത്. ഇവിടെ ഇടനിലക്കാർ എത്തി വാങ്ങുന്നതും പതിവാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.