തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓണാഘോഷത്തിന് സ്ഥാപിച്ചിരുന്ന ആർച്ച് റോഡിൽ പതിച്ച് വീട്ടമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. പൊഴിയൂർ ഫാമിലി ഹെൽത്ത് സെന്‍ററിൽ നഴ്‌സായ നെയ്യാറ്റിൻകര സ്വദേശി ലേഖ (44), മകൾ അനുഷ എന്നിവർക്കാണ് പരിക്കേറ്റത്. സെപ്‌റ്റംബർ 11 ഞായറാഴ്‌ചയായിരുന്നു സംഭവം.
മുന്നറിയിപ്പില്ലാതെ ആര്‍ച്ച് മറിച്ചിട്ടു: സ്കൂട്ടര്‍ യാത്രികർക്ക് ഗുരുതര പരിക്ക് - ആർച്ച്
മുന്നറിയിപ്പ് ഇല്ലാതെ ആർച്ച് അഴിച്ചതാണ് അപകടത്തിന് കാരണം. റോഡിലൂടെ നടന്നവരിലേക്ക് ആർച്ച് പതിക്കുകയായിരുന്നു.
ഇരുവരും സ്‌കൂട്ടറിൽ റോഡിലൂടെ പോകുമ്പോൾ ഉടമസ്ഥർ ഒരു മുന്നറിയിപ്പും നൽകാതെ അഴിച്ച ആർച്ചിൽ തട്ടി വീഴുകയായിരുന്നു. വീഴ്‌ചയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും താലുക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കഴുത്തിന് ഗുരുതര പരിക്കേറ്റ ലേഖയുടെ ശബ്‌ദം വീണ്ടെടുക്കാൻ ആഴ്‌ചകൾ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ആര്‍ച്ച് മറിച്ചിട്ടതെന്നാണ് ആരോപണം. ആർച്ച് സ്ഥാപിച്ച നെല്ലിമൂട് സ്വദേശി മണിയനെതിരെ ലേഖയുടെ ഭർത്താവ് ബിജു നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.