പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് - പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ തേക്കിൻകാടിന് സമീപം കമുകറകോണത്തു വെച്ചാണ് രണ്ട് പേർക്ക് നായയുടെ കടിയേറ്റത്.
![പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് Two injured in dog attack in kilimanoor പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക് Stray dog attack in thekkinkadu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11502086-thumbnail-3x2-asfd.jpg)
പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കിളിമാനൂർ തേക്കിൻകാട് പ്രദേശത്ത് പേപ്പട്ടി കടിച്ച് രണ്ട് പേർക്ക് പരിക്ക്. കമുകറകോണം നിവാസി ശശികുമാർ (62), തേക്കിൻകാട് നിവാസി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ തേക്കിൻകാടിന് സമീപം കമുകറകോണത്തു വെച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്. ചെറുമകളുമായി വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് ശശികുമാറിന് കടിയേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.