കേരളം

kerala

ETV Bharat / state

കഠിനംകുളത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർ പിടിയിൽ - two goondas arrested

പെരുമാതുറ പെട്രോള്‍ പമ്പിലെത്തിയ അക്രമികള്‍ ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.

കഠിനംകുളത്ത് ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

By

Published : Oct 12, 2019, 10:41 PM IST

തിരുവനന്തപുരം: പെരുമാതുറയില്‍ ഗുണ്ടാ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. പെരുമാതുറ സ്വദേശി ഷാനുവെന്ന ഷാനി(24), കഠിനംകുളം സ്വദേശി നൗഫൽ(24) എന്നിവരാണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പെരുമാതുറ പടിഞ്ഞാറ് തെരുവിൽ വീട്ടിൽ ജസീനയുടെ വീടു കയറി ആക്രമിക്കുകയും പെരുമാതുറ ജംഗ്ഷനിലെ ഭഗസിന്‍റെ പച്ചക്കറി കടയും മാടൻവിള സ്വദേശി അഫ്സലിന്‍റെ കാറും അക്രമികൾ തകർത്തിരുന്നു. തുടർന്ന് പെരുമാതുറ പെട്രോൾ പമ്പിലെത്തിയ സംഘം ഒരാളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. നൗഫൽ രണ്ട് വധശ്രമ കേസിലും ഒരു പീഡനകേസിലും പ്രതിയാണ്. ഷാനിയുടെ പേരിൽ കഴക്കൂട്ടത്തും കഠിനംകുളത്തും പിടിച്ചുപറികേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം സി.ഐ വിനോദ് കുമാർ, എസ്.ഐമാരായ അഭിലാഷ്, സവാദ്ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ഷാജി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്

ABOUT THE AUTHOR

...view details