കപ്പൽ വള്ളത്തിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക് - വേളി സ്വദേശി
മറ്റൊരു കപ്പലിൽ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവേ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളത്തിൽ ഇടിക്കുകയായിരുന്നു
തിരുവനന്തപുരം: കപ്പൽ വള്ളത്തിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം വേളി സ്വദേശികളായ ജെറി, അലോഷ്യസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ഓടെയായിരുന്നു അപകടം. മറ്റൊരു കപ്പലിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവേ കപ്പല്‍ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളത്തിൽ ഇടിക്കുകയായിരുന്നു. മത്സ്യ ബന്ധന വലയിൽ കയറിയ കപ്പൽ വള്ളത്തെ വലിച്ചു കൊണ്ടു പോകുകയായിരുന്നു. നിലവിളിച്ചെങ്കിലും കപ്പലിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചില്ലെന്ന് പരിക്കേറ്റവർ പറഞ്ഞു. പിന്നീടാണ് കപ്പൽ വേഗം കുറച്ചത്. തുടർന്ന് കരയിലെത്തിയ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.