ബോട്ട് തകർന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു - two fishermen dead
മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്നാണ് അപകടം.
![ബോട്ട് തകർന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4111699-963-4111699-1565589447789.jpg)
തിരുവനന്തപുരം: ചിറയന്‍കീഴ് പെരുമാതുറയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസര്‍ തോമസ്, റോക്കി ബെഞ്ചനോര്‍ എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിന് മുതലപ്പൊഴി ഹാര്‍ബറിന് സമീപത്ത് വച്ച് ശക്തമായ തിരയില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് സമീപത്തെ പുലിമുട്ടില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അഞ്ചു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു.