തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ നാല് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരംകുളം സ്വദേശി ജോൺസൺ, പുല്ലുവിള സ്വദേശി മനു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടമുണ്ടായത് ഇന്നലെ വൈകിട്ടാണ്. വർഗീസ്, സാബു എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വിഴിഞ്ഞം ആഴിമല കടലിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി - ആഴിമല കടലിൽ കാണാതായവർ
വ്യാഴാഴ്‌ച വൈകിട്ട് നടന്ന അപകടത്തിൽ നാല് പേരെയാണ് കാണാതായത്. സന്തോഷ് വർഗീസ്, സാബു എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്‌ച വിദേശത്തേക്ക് പോകാനിരിക്കുകയിരുന്നു ജോൺസൺ. ഇതിന്‍റെ ഭാഗമായാണ് സുഹൃത്തുക്കൾ എല്ലാവരും കൂടി വ്യാഴാഴ്‌ച ആഴിമല തീരത്ത് ഒത്തുകൂടിയത്. സംഘത്തിൽ 10 പേരുണ്ടായിരുന്നു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒരാൾ തിരയിൽപ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് മൂന്നു പേരും അപകടത്തിലാകുകയായിരുന്നു. ഇവർക്കൊപ്പം കടലിൽ വീണ നിക്കൽസൺ എന്ന യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം എത്തിക്കുകയും പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തു.