കേരളം

kerala

ETV Bharat / state

ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് തുടക്കം - ദ്വിദിന ചരിത്ര കോണ്‍ഗ്രസ്

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് തുടക്കം

TWO DAY HISTORY CONGRESS BEGINS TODAY  thiruvanthapuram kawdiyar uday palace  congress working committee member k raju  key note address v d satheesan  k sudhakran presides  chief guests p athiyaman sukumar moolakkodu  vaikkom sathyagraha centenary  വൈക്കം സത്യാഗ്രഹവും സാമൂഹികപരിഷ്‌കരണവും  കേരള നവോത്ഥാനം ഓപ്പണ്‍ ഫോറം  ശശി തരൂര്‍ മുഖ്യപ്രഭാഷണം
two-day-history-congress-begins-today-at-thiruvanthapuram

By ETV Bharat Kerala Team

Published : Dec 5, 2023, 10:08 AM IST

തിരുവനന്തപുരം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നും നാളെയുമായി (ഡിസംബർ 5, 6) നടക്കുന്ന ചരിത്ര കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്.സി, എസ്.ടി, ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റ് ദേശീയ കോര്‍ഡിനേറ്റര്‍ കെ. രാജു ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത എഴുത്തുകാരന്‍ പി. അതിയമാന്‍, സുകുമാരന്‍ മൂലേക്കാട് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ. മുരളീധരന്‍ എംപി, വിഎം സുധീരന്‍, അടൂര്‍ പ്രകാശ് എംപി, എന്‍.ശക്തന്‍, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവരും പങ്കെടുക്കും.

രാവിലെ 10.30 ക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം ഉച്ചക്ക് 2.30 യോടെ 'വൈക്കം സത്യഗ്രഹവും സാമൂഹികപരിഷ്‌കരണവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ടി. മുഹമ്മദാലി, കാര്‍ത്തികേയന്‍ നായര്‍, ജെ. രഘു, ജെ. ദേവിക, നെടുങ്കുന്നം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 6.45ന് കേരള നവോത്ഥാനം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. സണ്ണി കപിക്കാട്, സി.പി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ടാം ദിനമായ നാളെ രാവിലെ 10 മണിക്ക് 'Enduring Legacy Of National Movement And Contemporary Crisis' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ എക്കോണമിക്ക് ആൻഡ് പൊളിറ്റിക്കല്‍ വീക്കിലി മുന്‍ എഡിറ്റര്‍ ഡോ.ഗോപാല്‍ ഗുരു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും.

വൈക്കം സത്യഗ്രഹ സമരസേനാനികളുടെ പിന്‍തലമുറക്കാരുടെ കുടുംബസംഗമം ഉച്ചയ്ക്ക് 2.30ന് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ്, റോജി എം ജോണ്‍, ജെബി മേത്തര്‍, വി.ടി ബല്‍റാം തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു ദിവസമായി നടക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥിരം പ്രതിനിധികള്‍, ചരിത്രവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി അറിയിച്ചു.

ABOUT THE AUTHOR

...view details