കേരളം

kerala

ETV Bharat / state

'ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, ക്ളാസുകള്‍ ഉച്ച വരെ'; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ഒഴിവാക്കി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ  മാര്‍ഗരേഖ  Guidelines for opening schools in kerala  schools in kerala  കേരള സ്‌കൂള്‍  kerala school  Guidelines for opening schools  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
'ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, ക്ളാസുകള്‍ ഉച്ചവരെ'; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ മാര്‍ഗരേഖ

By

Published : Sep 24, 2021, 3:54 PM IST

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധം അടക്കം വിദ്യാഭ്യാസ - ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചവരെയാകും ക്ലാസുകള്‍.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ചുറ്റുപാടുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പൂര്‍ണമായും ബയോബളിള്‍ സംവിധാനമേര്‍പ്പെടുത്തിയായിരിക്കും സ്‌കൂളുകള്‍ തുറക്കുക. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പൂര്‍ണമായും ഒഴിവാക്കി സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ടവ ഇങ്ങനെ

1. ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള ബയോബബിള്‍ സംവിധാനമാണ് ഏറ്റവും പ്രധാനം.

2. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുമായി സമ്പര്‍ക്ക സാധ്യതയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്

3. രക്ഷിതാക്കളും പരമാവധി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.

4. ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുകള്‍. 50 ശതമാനം കുട്ടികള്‍ ക്ലാസില്‍ നേരിട്ടെത്തി പങ്കെടുക്കും. ബാക്കി 50 ശതമാനം പേര്‍ക്ക് ഓണ്‍ലൈനായി ഈ ക്ലാസില്‍ പങ്കെടുക്കാന്‍ അവരസരമൊരുക്കാനാണ് ആലോചന.

5. ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രമാകും. ശുചിമുറികള്‍ അണുമുക്തമാക്കും. ഉച്ചഭക്ഷണം അനുവദിക്കില്ല. ഒരുമിച്ച് കുട്ടികള്‍ ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഒഴിവാക്കും. അതിനാല്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രമാകും.

6. കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.

7. ഓട്ടോകളില്‍ രണ്ടു കുട്ടികളെ കൂടുതല്‍ അനുവദിക്കില്ല.

8. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് പി.ടി.എ യോഗം ചേരും.

ALSO READ:പ്ലസ് വൺ പ്രവേശനം: ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ABOUT THE AUTHOR

...view details