സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവർത്തകർ പിടിയിൽ - ബിജെപി പ്രവർത്തകർ പിടിയിൽ
വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പ്രദീപ്, ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം ഹരികൃഷ്‌ണൻ, സുബീർ എന്നിവർ ആശുപത്രിയിലാണ്
ബിജെപി-സിപിഎം സംഘർഷം; രണ്ട് ബിജെപി പ്രവർത്തകർ പിടിയിൽ
തിരുവനന്തപുരം:ചാക്കയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവർത്തകർ പിടിയിലായി. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിലാണ് മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റത്. വെട്ടേറ്റ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പ്രദീപ് (53), ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം ഹരികൃഷ്‌ണൻ (30), സുബീർ (52) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.