കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് രണ്ട് യാചകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നഗരസഭയുടെയും സാമൂഹ്യസുരക്ഷാ മിഷന്‍റെയും നേതൃത്വത്തിൽ ഇന്ന് 84 പേരെ പരിശോധനക്ക് വിധേയമാക്കി. രോഗം സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി.

two beggers tests covid positive  thiruvananthapuram  thiruvananthapuram covid test  രണ്ട് യാചകർക്ക് കൊവിഡ്  തിരുവനന്തപുരം  കൊവിഡ് പരിശോധന
തിരുവനന്തപുരത്ത് രണ്ട് യാചകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 26, 2020, 4:53 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവില്‍ ജീവിക്കുന്നവരെയും യാചകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയുടെയും സാമൂഹ്യസുരക്ഷാ മിഷന്‍റെയും നേതൃത്വത്തിൽ ഇന്ന് 84 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ഫലം നെഗറ്റീവ് ആയവരെ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയാണ്. സമൂഹ വ്യാപന ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് യാചകരെ പുനരധിവസിപ്പിക്കാനും പരിശോധന നടത്താനും തീരുമാനിച്ചത്. ആദ്യഘട്ട ലോക്ക് ഡൗണിൽ ഇവർക്ക് താമസിക്കാൻ നഗരസഭ ക്യാമ്പുകൾ തയ്യാറാക്കിയിരുന്നു. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ ഏറെ പേരും ക്യാമ്പ് വിട്ടുപോയി. നിലവിൽ പ്രിയദർശിനി ഹാളിലും യാചകരെ പാർപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details