ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

തിമിംഗല ഛർദിലുമായി ഇരട്ട സഹോദരങ്ങ​ൾ പിടിയിൽ - brothers arrested with ambergris trivandrum

പ്രതികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി പിടികൂടിയത്.

തിരുവനന്തപുരം  kerala latest news  തിമിംഗല ഛര്‍ദി  trivandrum  ambergris  brothers arrested with ambergris trivandrum  trivandrum local news
തിമിംഗല ഛര്‍ദിയുമായി സഹോദരങ്ങൾ പിടിയിൽ
author img

By

Published : Nov 17, 2022, 9:31 AM IST

തിരുവനന്തപുരം: തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങൾ പിടിയിൽ. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസാണ് പിടികൂടിയത്. ഇവരെ വനം വകുപ്പിന് കൈമാറി.

ഇവർ സഞ്ചാരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛര്‍ദി പിടികൂടിയത്. ബാഗില്‍ മൂന്ന് കഷണങ്ങളായാണ് തിമിംഗല ഛര്‍ദി സൂക്ഷിച്ചിരുന്നത്. ദീപു, ദീപക് എന്നിവരെ കൂടാതെ മറ്റു രണ്ട് പേർ കാറിൽ ഉണ്ടായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്.

തിമിംഗല ഛര്‍ദി തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് നിന്നും ഒരാൾ കൊണ്ടുവന്നതാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details