തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ. പീഡനത്തിന് കൂട്ട് നിന്ന സ്ത്രീയടക്കം രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂർ സ്വദേശിനി ഉഷ എന്ന മേബിൾ (45) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്‌തത്. സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികളെ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ
വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂർ സ്വദേശിനി ഉഷ എന്ന മേബിൾ (45) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്‌തത്
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ
വിവാഹ വാഗ്‌ദാനം നൽകി തട്ടിക്കൊണ്ടുവന്ന പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ വട്ടപ്പാറയിലെ മേബിളിൻ്റെ വാടക വീട്ടിലെത്തിച്ച് ജിജാസ് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്‌ത കുറ്റത്തിനാണ് മേബിൾ പ്രതിയായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിൻ്റെ നിർദേശപ്രകാരം വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പോക്സോ, എസ്.സി.എസ്.ടി വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.