കേരളം

kerala

ETV Bharat / state

ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം; നാല്‌ പേർ അറസ്റ്റിൽ - -hacked-attacked-trivandrum

വഞ്ചിയൂർ സ്വദേശി രാകേഷ്(28) കണ്ണമൂല സ്വദേശി പ്രവീൺ(25), പഴകുറ്റി സ്വദേശി അഭിജിത്ത് (25), പട്ടം സ്വദേശി ഷിജു(28) എന്നിവരാണ് പിടിയിലായത്

ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം  രണ്ടു പേർ അറസ്റ്റിൽ  ags-office-employees  -hacked-attacked-trivandrum  Two arrested
ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം;രണ്ടു പേർ അറസ്റ്റിൽ

By

Published : Jul 1, 2021, 9:03 AM IST

Updated : Jul 1, 2021, 12:21 PM IST

തിരുവനന്തപുരം:തലസ്ഥാനത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശി രാകേഷ്(28) കണ്ണമൂല സ്വദേശി പ്രവീൺ(25), പഴകുറ്റി സ്വദേശി അഭിജിത്ത് (25), പട്ടം സ്വദേശി ഷിജു(28) എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ മുഖ്യപ്രതികളായ രാകേഷിനെയും പ്രവീണിനെയും രക്ഷപ്പെടാൻ സഹായിച്ചതിനാണ് മറ്റു രണ്ടു പേർ പിടിയിലായത്.

ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം; നാല്‌ പേർ അറസ്റ്റിൽ

ഇവർക്കെതിരെ വധശ്രമം, സ്ത്രീപീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട രാകേഷ് നാല് കേസുകളിൽ പ്രതിയാണ്. ഈ സമയം വാഹനം ഓടിച്ചിരുന്ന പ്രവീൺ സുനിൽ വധക്കേസ് പ്രതി കോബ്ര സുരേഷിന്‍റെ സഹോദരനാണ്.

read more:ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം; പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് സുധാകരൻ

ജില്ല വിട്ടു പോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കി തക്കതായ ശിക്ഷ വാങ്ങി നൽകും. നാട്ടിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ ഹരിയാന സ്വദേശിയും എ ജിസ് ഓഫീസിലെ സീനിയർ അക്കൗണ്ടൻ്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും എ ജി സ് ഓഫീസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവർക്കെതിരെ ആക്രമണം ഉണ്ടായത്.

കത്തികൊണ്ടുള്ള ആക്രമണത്തിൽ ഇരുവർക്കും വിരലിനും കൈക്കുമാണ് പരിക്കേറ്റത്. പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Last Updated : Jul 1, 2021, 12:21 PM IST

ABOUT THE AUTHOR

...view details