കേരളം

kerala

ETV Bharat / state

സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു; ദാരുണ സംഭവം നെയ്യാറ്റിന്‍കരയില്‍ - സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ സഹോദരനെ കൂട്ടാന്‍ മാതാവിനൊപ്പം എത്തിയ രണ്ടര വയസുകാരന്‍ വിഘ്‌നേശ് ആണ് മരിച്ചത്. സഹോദരന്‍ പഠിക്കുന്ന സ്‌കൂളിലെ ബസാണ് കുട്ടിയെ തട്ടിയത്.

child died after hitting school bus  Neyyattinkara school bus hit a boy  boy died after hitting school bus  two and half year old boy died  സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു  വിഘ്‌നേശ്  സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം  സ്‌കൂൾ ബസ് അപകടം
സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു

By

Published : Jan 20, 2023, 6:00 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ സ്‌കൂൾ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു. കീഴാറൂർ സ്വദേശി അനീഷിന്‍റെ മകൻ വിഘ്നേശ് ആണ് മരിച്ചത്. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ സഹോദരനെ കൂട്ടാന്‍ മാതാവിനൊപ്പം എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.

ഉടന്‍ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിഘ്നേഷിന്‍റെ സഹോദരൻ പഠിക്കുന്ന കീഴാറൂർ സരസ്വതി വിദ്യാലയത്തിലെ ബസ്‌ തട്ടിയായിരുന്നു അപകടം.

ABOUT THE AUTHOR

...view details